Sunday, November 22, 2009

കവിത- ശ്യാമ. എം.എട്ടാംതരം ബി.



ശ്യാമ. എം , ഏഴാംതരം . ബി
എന്റെവിദ്യാലയം

അറിവിന്റെ തേന്‍ കനി തേടി ഞങ്ങള്‍
കൊതിയോടിവിടെക്ക് വന്ന നേരം
അറിവിന്റെ പുന്തെനിനോപ്പമായി
ഒരുപാടു സ്നേഹം പകര്‍ന്നു നല്കി

പാഠങ്ങളുരുവിട്ടു പഠനമില്ല
ചീറ്റുന്ന ചൂരലിന്നാട്ടമില്ല
കളിയും ചിരിയും കഥകളുമായി
ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി

പുസ്തകം ഞങ്ങള്‍ക്കു തോഴരല്ലോ
വായന ഞങ്ങള്‍തന്‍ ശീലമല്ലോ
കഥകളും കവിതയുമോക്കെയായി
പഠനം പാല്‍പ്പായസമാക്കി ഞങ്ങള്‍

No comments:

Post a Comment